28 March 2024 Thursday

നറുക്കെടുപ്പ് തുണച്ചു നന്നംമുക്ക് പഞ്ചായത്തില്‍ വീണ്ടും എല്‍ഡിഎഫ്

ckmnews

നറുക്കെടുപ്പ് തുണച്ചു


നന്നംമുക്ക് പഞ്ചായത്തില്‍ വീണ്ടും എല്‍ഡിഎഫ്


ചങ്ങരംകുളം:നറുക്കെടുപ്പ് തുണച്ചതോടെ നന്നംമുക്ക് പഞ്ചായത്തില്‍ വീണ്ടും എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി.ആകെയുള്ള 17 വാര്‍ഡുകളില്‍ യുഡിഎഫ് 8ഉം എല്‍ഡിഎഫ് 8 ഉം സീറ്റുകള്‍ നേടുകയും ബിജെപി ഒരു വാര്‍ഡില്‍ ജയിക്കുകയും ചെയ്തതോടെയാണ് പഞ്ചായത്ത് ഭരണത്തിനായി നറുക്കെടുപ്പ് വേണ്ടി വന്നത്.