18 April 2024 Thursday

വൈദ്യുതി ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ച്‌ കാര്‍ കത്തി; യുവാവ് ഗുരുതരാവസ്ഥയില്‍

ckmnews

തൃശൂര്‍: തൃശൂര്‍ പെരിഞ്ഞനത്ത് നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ച്‌ കാര്‍ കത്തി നശിക്കുകയുണ്ടായി. ഒരാള്‍ക്ക് അപകടത്തില്‍ ഗുരുതര പരിക്ക്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായിരിക്കുന്നത്. പത്തനംതിട്ട സ്വദേശികളായ അഞ്ച് പേര്‍ വയനാട് പോയി തിരിച്ച്‌ പത്തനംതിട്ട തിരുവല്ലയിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായിരിക്കുന്നത്.

ദേശീയപാത 66 പെരിഞ്ഞനം പഞ്ചായത്ത് വളവില്‍ വെച്ച്‌ നിയന്ത്രണം വിട്ട സ്കോര്‍പിയോ കാര്‍ ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ച്‌ കാറിന് തീപിടിക്കുകയായിരുന്നു ഉണ്ടായത്. ഉടന്‍ തന്നെ പരിക്കേറ്റയാളെ പുറത്തെടുച്ച്‌ ആശുപത്രിയിലേക്ക് മാറ്റുകയുണ്ടായി. തീ ആളിക്കത്തിയതോടെ ട്രാന്‍സ്ഫോര്‍മറിനും തീ പിടിക്കുകയുണ്ടായി. കാറിലുണ്ടായിരുന്ന പത്തനംതിട്ട തിരുവല്ല സ്വദേശി വിനോജ് (21) എന്നയാള്‍ക്ക് തലക്ക് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് എറണാകുളം ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.