25 April 2024 Thursday

ഷിഗല്ല രോഗം ചോറ്റാനിക്കരയില്‍ സ്‌ഥിരീകരിച്ചു

ckmnews

കൊച്ചി> എറണാകുളത്ത് ചോറ്റാനിക്കര പഞ്ചായത്തില്‍ ഷിഗല്ല രോഗം റിപ്പോര്‍ട്ട് ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അടിയന്തിര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

ആരോഗ്യ വിഭാഗവും, മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗദ്ധരും ഭഷ്യസുരക്ഷ വകുപ്പും, ചോറ്റാനിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറും ആരോഗ്യ പ്രവര്‍ത്തകരും പ്രദേശത്ത് സന്ദര്‍ശനം നടത്തി കുടിവെള്ള സാമ്ബിള്‍ ശേഖരിച്ചു.
വയറിളിക്കരോഗങ്ങള്‍ക്ക് പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഷിഗല്ല.

വയറിളക്കം, പനി, വയറുവേദന, ചര്‍ദ്ദി, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് രോഗലക്ഷണങ്ങള്‍. മലിനജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്ബര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കും.
രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി തുടര്‍ പരിശോധനകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.വിവേക് കുമാറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ജില്ലാ സര്‍വെയ്ലന്‍സ് ഓഫീസര്‍ ഡോക്ടര്‍ ശ്രീദേവി. എസ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.