25 April 2024 Thursday

ക്ഷേമനിധിയിൽ അംഗങ്ങളായ മാധ്യമ പ്രവർത്തകർക്ക് 1000 രൂപ സഹായം കെ ആര്‍ എം യു

ckmnews



എടപ്പാള്‍:സംസ്ഥാന സർക്കാർ കേരള അസംഘടിത തൊഴിലാളി ക്ഷേമനിധിയിൽ അംശാദായം അടക്കുന്ന മാധ്യമ പ്രവർത്തർ ഉൾപ്പെടെയുള്ളവർക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചതിനെ കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ സ്വാഗതം ചെയ്തു.ലോക്ക് ഡൗണിൽ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയ പത്ര-ദൃശ്യ- ഡിജിറ്റൽ മാധ്യമ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഈ സാമ്പത്തിക സഹായം വലിയ ആശ്വാസം പകരും.എന്നാൽ സഹായം അനുവദിക്കുമ്പോൾ നിശ്ചയിക്കുന്ന മാനദണ്ഡങ്ങളിൽ മാധ്യമ പ്രവർത്തകർക്ക് ചില ഇളവുകൾ അനുവദിക്കണമെന്ന് കെ ആർ എം യു ആവശ്യപ്പെട്ടിട്ടുണ്ട്. വളരെ വൈകിയാണ് പത്ര ദൃശ്യ ഡിജിറ്റൽ മാധ്യമ മേഖലയിലെ മാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധിയിൽ അംഗത്വം അനുവദിച്ചത്. ആയതിനാൽ ഈ അടുത്ത കാലത്താണ് പലരും അംശാദായം അടച്ചു തുടങ്ങിയിട്ടുള്ളത്. കാലാവധി മാനദണ്ഡമാക്കിയാൽ അർഹരായ പലർക്കും സഹായം ലഭിക്കാതെ വരും. 60 വയസ് കഴിഞ്ഞ പ്രാദേശിക മാധ്യമ പ്രവർത്തകരായ പലർക്കും ക്ഷേമനിധിയിൽ ചേരാൻ കഴിഞ്ഞിട്ടില്ല. മറ്റ് പെൻഷൻ ആനുകൂല്യങ്ങൾ ഇല്ലാത്ത 60 വയസു കഴിഞ്ഞ പ്രാദേശിക മാധ്യമ പ്രവർത്തകരെ പ്രത്യേക വിഭാഗമായി പരിഗണിച്ച് സഹായും നൽകണമെന്നും യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഒ മനുഭരത്, ജനറൽ സെക്രട്ടറി വി സെയ്ത്, ട്രഷറർ ടി പി ആനന്ദൻ എന്നിവർ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി മുഖ്യമന്ത്രിക്ക് പ്രത്യേക നിവേദനം സമർപ്പിച്ചു. സാമുഹുപുരക്ഷിതത്വ പദ്ധതിയിൽ അംഗങ്ങളായ മാധ്യമ പ്രവർത്തകർക്ക് സഹായം പ്രഖ്യാപികണമെന്ന് ആവശ്യമുന്നയിച്ച് യൂണിയൻ മുഖ്യമന്ത്രി, തൊഴിൽ വകുപ്പ് മന്ത്രി എന്നിവർക്ക് നേരത്തെ മുന്ന് നിവേദനങ്ങളും സമർപ്പിച്ചിരുന്നു.