29 March 2024 Friday

ഞാൻ നൽകാം" ആ കുട്ടികൾക്ക് കിടപ്പാടമൊരുക്കാനുള്ള സ്ഥലം; മാനു കുറ്റിപ്പാല*

ckmnews

*"ഞാൻ നൽകാം" ആ കുട്ടികൾക്ക് കിടപ്പാടമൊരുക്കാനുള്ള സ്ഥലം; മാനു കുറ്റിപ്പാല*


എടപ്പാൾ: നെയ്യാറ്റിൻകരയിൽ കുടിയിറക്ക് ഭീഷണിയെത്തുടുർന്ന് ആത്മഹത്യ ചെയ്യേണ്ടി വന്ന  രാജൻ്റേയും അമ്പിളിയുടേയും 

കുട്ടികൾക്ക് വീടുവയ്ക്കാനുള്ള സ്ഥലം വിട്ടു നൽകാൻ തയ്യാറായി എടപ്പാൾ കുറ്റിപ്പാല സ്വദേശി മുഹമ്മദ് എന്ന മാനു.

നവ മാധ്യമങ്ങളിൽ കൂടി കണ്ട 

ദൃശ്യം മനസ്സിനെ വേദനിപ്പിച്ചെന്നും 

ആ സാഹചര്യത്തിലാണ് 

കുട്ടികൾക്ക് വീടുവയ്ക്കാൻ സ്ഥലം വിട്ടുനൽകാൻ 

തയ്യാറായതെന്നും മാനു പറയുന്നു.

ഒരു സമയത്ത് താനും 

ബാങ്ക് ജപ്തി നടപടി നേരിട്ട താണെന്നും അന്നേരം തനിക്ക് അനുഭവപ്പെട്ട വേദന മറക്കാനാത്തതാണന്നും മാനു പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് മാനു നവമാധ്യമങ്ങൾ വഴി സ്ഥലം വിട്ടു നൽകാൻ തയ്യാർ അറിയിച്ചത്. മണിക്കൂറുകൾക്കകം നിരവധി കോളുകൾ വന്നതായും ആ കുട്ടികളെ ബന്ധപ്പെടാനുള്ള മാർഗ്ഗത്തിനായാണ് നവ മാധ്യമത്തിൽ അറിയിച്ചെതെന്നും മറ്റുള്ളവരെ കൂടി സഹായിക്കണമെന്നുണ്ടങ്കിലും സാമ്പത്തിക സ്ഥിതി മോശമാണനും കർഷകൻ കൂടിയായ മാനു പറയുന്നു. കുട്ടികളുമായി ഫോണിൽ ബന്ധപ്പെട്ട് കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെന്നും നാട്ടിൽ തന്നെ കഴിയാനാണ് ആഗ്രഹമെന്നും കുട്ടികൾ അറിയിച്ചതായി മാനു പറഞ്ഞു.