19 April 2024 Friday

ചങ്ങരംകുളം ചിയ്യാനൂരില്‍ പോലീസിനെ കണ്ട് കാര്‍ യാത്രികര്‍ ഓടി രക്ഷപ്പെട്ടു കസ്റ്റഡിയില്‍ എടുത്ത കാറില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു

ckmnews

ചങ്ങരംകുളം ചിയ്യാനൂരില്‍ പോലീസിനെ കണ്ട് കാര്‍ യാത്രികര്‍ ഓടി രക്ഷപ്പെട്ടു


കസ്റ്റഡിയില്‍ എടുത്ത കാറില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു


ചങ്ങരംകുളം:ചിയ്യാനൂരില്‍ നൈറ്റ് പെട്രോളിങിനിടെ ദുരൂഹസാഹചര്യത്തില്‍ കണ്ട കാര്‍ പരിശോധിക്കാനിത്തിയ  പോലീസിനെ കണ്ട് കാര്‍ യാത്രികര്‍ ഓടി രക്ഷപ്പെട്ടു.ചങ്ങരംകുളം കിഴക്കെ ചിയ്യാനൂരില്‍ ജിഎല്‍പി സ്കൂളിന് സമീപം തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.ചങ്ങരംകുളം എസ്ഐ വിജിത്ത്,എസ് സിപിഒ സുധാകരന്‍,സിപിഒ അരുണ്‍ ചോലക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ രാത്രി പരിശോധനക്കിടെയാണ് അസ്വാഭാവികമായി റോഡില്‍ കാര്‍ കണ്ടത്.പോലീസ് അടുത്തെത്തിയതോടെ കാറിലുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.കാറില്‍ നടത്തിയ പരിശോധനയില്‍ 100 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.കസ്റ്റഡിയില്‍ എടുത്ത കാര്‍ ചങ്ങരംകുളം സ്റ്റേഷനിലേക്ക് മാറ്റി.ഓടി രക്ഷപ്പെട്ടവര്‍ക്കായി പോലീസ് അന്യേഷണം ഊര്‍ജ്ജിതമാക്കിയിയിട്ടുണ്ട്.