19 April 2024 Friday

ചങ്ങരംകുളം കക്കിടിക്കല്‍ 15 വയസ്സുകാരി വീടിനകത്ത് തൂങ്ങിമരിച്ചു

ckmnews

ചങ്ങരംകുളം കക്കിടിക്കല്‍ 15 വയസ്സുകാരി വീടിനകത്ത് തൂങ്ങിമരിച്ചു


ചങ്ങരംകുളം: 15 വയസ്സുകാരിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കക്കിടിക്കല്‍ എല്‍പി സ്കൂളിന് സമീപം താമസിക്കുന്ന ഒസാരവീട്ടില്‍ മുഹമ്മദാലിയുടെ മകള്‍ ജാസ്മിന്‍ (15) ആണ് വീടിനകത്ത് തൂങ്ങി മരിച്ചത്.ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം.മാതാപിതാക്കള്‍ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.മാതാവിനൊപ്പം ഉറങ്ങാന്‍ കിടന്ന മകളെ പുലര്‍ച്ചെ കാണാത്തതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് മുകളിലെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.മാതാപിതാക്കള്‍ ഭഹളം വെച്ചതോടെ ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ച മൃതദേഹം ബുധനാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.പൂക്കരത്തറ സ്കൂളില്‍ പത്താം ക്ളാസ് വിദ്യാര്‍ത്ഥിയാണ് ജാസ്മിന്‍.ചങ്ങരംകുളം പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്