19 April 2024 Friday

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ്

ckmnews

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ഷേത്രങ്ങളെ ഉത്സവങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവെന്ന് റിപ്പോര്‍ട്ട്. നീക്കിയത് സ്റ്റേജ് പ്രോഗ്രാമുകള്‍ക്കുള്ള നിയന്ത്രണമാണ്. കൂടാതെ ക്ഷേത്രകലകള്‍ക്ക് വിലക്ക് ബാധകമല്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേതാണ് തീരുമാനം.ആചാരപരമായി നടത്തുന്ന ക്ഷേത്രകലകള്‍ നടത്തുന്നതിന് വിലക്കുണ്ടാകില്ല. കൊവിഡ് മാനണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കണം. അതത് പ്രദേശത്തെ പൊലീസ് അധികൃതരുടെ കൂടി അനുമതി വാങ്ങി കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടായിരിക്കണം സ്റ്റേജ് പരിപാടികള്‍ നടത്തേണ്ടത്.