23 April 2024 Tuesday

ഡിസംബര്‍ 29 മുതല്‍ രണ്ട് ദിവസം വടക്കേ ഇന്ത്യയില്‍ അതിശൈത്യമെന്ന് കാലാവസ്ഥാ വകുപ്പ്

ckmnews

ന്യൂഡല്‍ഹി: ഡിസംബര്‍ 29 മുതല്‍ രണ്ട് ദിവസം വടക്കേ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ അതിശൈത്യം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പഞ്ചാബ്, ഹരിയാന, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ അതിശൈത്യത്തിന്റെ പിടിയിലാവുമെന്ന് കാലാവസ്ഥാ റിപോര്‍ട്ടില്‍ പറയുന്നു. ഈ ദിവസങ്ങളില്‍ താപനില 10 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴാം. സാധാരണ തണുപ്പുള്ള ദിവസത്തേക്കാള്‍ 4.5 ഡിഗ്രി താഴെയാവും താപനില. രാജസ്ഥാനിലും ഇതേ ശൈത്യത്തിന് സാധ്യതയുണ്ട്.

ദൃശ്യത 50 മീറ്റര്‍ അകലേക്ക് മാത്രമായി ചുരുങ്ങും. കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടും. ജനുവരി 1 വരെ ചിലയിങ്ങളില്‍ ഈ സ്ഥിതിവിശേഷം തുടരും.

കനത്ത മൂടല്‍ മഞ്ഞ് ശ്വാസകോശസംബന്ധമായ രോഗം വരുത്തിവയ്ക്കാം. ആസ്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗമുള്ളവര്‍ ശ്രദ്ധിക്കണം.