25 April 2024 Thursday

സ്വര്‍ണം പവന് 320 രൂപ കുറഞ്ഞ് 37,360 രൂപയായി

ckmnews

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് സ്വര്‍ണവിലയില്‍ പവന് 320 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിനു 37,360 രൂപയാണ് വില. 4670 രൂപയാണ് ഗ്രാമിന്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,875.61 ഡോളര്‍ നിലവാരത്തിലാണ്. കഴിഞ്ഞ ദിവസം 37,680 രൂപയായിരുന്നു വില. കഴിഞ്ഞ ദിവസത്തെ വില വര്‍ദ്ധനവിന് ശേഷമാണ് ഇപ്പോള്‍ വില കുറഞ്ഞിരിക്കുന്നത്.  ആഗോളതലത്തില്‍ ഓഹരി വിപണിയിലുണ്ടായ മുന്നേറ്റവും യുഎസിലെ സാമ്ബത്തിക പാക്കേജുമാണ് വിലയെ സ്വാധീനിച്ചത്. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 50,067രൂപയാണ്.