24 April 2024 Wednesday

വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ കോവിഡ് പോസിറ്റിവായ മൃതദേഹം മറവ് ചെയ്തു

ckmnews



പഴഞ്ഞി:കടവല്ലൂർ പഞ്ചായത്തിൽ കോവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ട അയിനൂർ സ്വദേശിനിയായ സഹോദരിയുടെ മൃതദേഹം ഖബറടക്കം ആലംകോട് പഞ്ചായത്ത് വൈറ്റ് ഗാർഡ് സന്നദ്ധ സേന അയിനൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ മുഈൻ വാഫിയുടെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിർവഹിച്ചു. WG കോഡിനേറ്റർ ഷബീർ മാങ്കുളം,ക്യാപ്ടൻ റഹീം മാന്തടം,സുബൈർ സിന്ദഗി,ഹാരിസ് അറക്കൽ,നിസാർ കോലിക്കര,സൈനു പാവിട്ടപ്പുറം,ഷംസു കോലിക്കര,ബിലാൽ ഒതളൂർ തുടങ്ങിയവർ പങ്കെടുത്തു.