25 April 2024 Thursday

പൊന്നാനി നഗരസഭയിൽ ശിവദാസ് ആറ്റുപുറം ചെയർമാൻ ,ബിന്ദു സിദ്ധാർത്ഥൻ വൈസ് ചെയർപേഴ്സൺ ആയി ചുമതലയേറ്റു

ckmnews



പൊന്നാനി:പൊന്നാനി നഗരസഭയുടെ ഒൻപതാമത് അധ്യക്ഷനായി നഗരസഭയിലെ 44-ാം വാർഡിൽ നിന്നും വിജയിച്ച സി.പി.എമ്മിലെ ശിവദാസ് ആറ്റുപുറം ചുമതലയേറ്റു.രാവിലെ നഗരസഭ കൗൺസിൽ ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മിനി ജയപ്രകാശിന് പത്ത് വോട്ടുകൾ ലഭിച്ചപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ശിവദാസ് ആറ്റുപുറത്തിന് 37 വോട്ടുകൾ ലഭിച്ചു.ഒരു വോട്ട് അസാധുവായി. ഐ.എൻ.എൽ കൗൺസിലറായ ഒ.ഒ ശംസുവിൻ്റെ വോട്ടാണ് അസാധുവായത്.ശിവദാസ് ആറ്റുപുറത്തിന് വേണ്ടി സി.പി.എമ്മിലെ ടി.മുഹമ്മദ് ബഷീറും, സി.പി.ഐയിലെ അജീന ജബ്ബാറും നിർദ്ദേശിച്ചു. ബിൻസി ഭാസ്ക്കറും, ഷഹല നിഷാറും പിന്താങ്ങി. യു.ഡി.എഫിന് സ്ഥാനാർത്ഥിയായ മിനി ജയപ്രകാശിൻ്റെ പേര് ഫർഹാൻ ബിയ്യം നിർദ്ദേശിച്ചു. ആയിഷ അബ്ദു പിന്താങ്ങി. ഉച്ചക്ക് ശേഷം നടന്ന വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ പത്തിനെതിരെ 38 വോട്ടുകൾക്ക് സി.പി.എമ്മിലെ ബിന്ദു സിദ്ധാർത്ഥൻ വിജയിച്ചു. ബിന്ദു സിദ്ധാർത്ഥ ൻ്റ പേര് രജീഷ് ഊപ്പാല നിർദ്ദേശിക്കുകയും, റീന പ്രകാശൻ പിന്തുണക്കുകയും ചെയ്തു. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ആയിഷ അബ്ദുവിൻ്റെ പേര് അനുപമ മുരളീധരൻ നിർദ്ദേശിക്കുകയും, ശ്രീകല ചന്ദ്രൻ പിന്തുണക്കുകയും ചെയ്തു.ചെയർമാൻ, വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിന് ശേഷം വിവിധ പ്രതിനിധികൾ അധികാരമേറ്റവർക്ക് ആശംസകൾ നേർന്നു.