24 April 2024 Wednesday

കർഷക സമരത്തിന് യൂത്ത് ലീഗിന്റെ ഐക്യ ദാർഢ്യം

ckmnews


എടപ്പാള്‍:കർഷക വിരുദ്ധ ബിൽ പിൻവലിക്കുക,നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണ്ണറെ പുറത്താക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയര്ത്തി കർഷക സമരത്തിന് വട്ടംകുളം പഞ്ചായത്ത് യൂത്ത് ലീഗ് ഐക്യദാർഢ്യം പ്രകടിപ്പിച്ചു പ്രകടനം നടത്തി .യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എം കെ മുജീബ് ഉത്ഘാടനം നിർവ്വഹിച്ചു .പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി പി വി ഷുഹൈബ് അധ്യക്ഷനായി .തവനൂർ നിയോജക മണ്ഡലം എം എസ് എഫ് സെക്രട്ടറി എ വി നബീൽ ,സുലൈമാൻ മുതൂർ ,മൻസൂർ മരയങ്ങാട്ട് ,അക്ബർ മൂതൂർ ,സാദിക് പോട്ടൂർ ,ഗഫൂർ മാണൂർ ,ഷെരീഫ് നിച്ചു ,ഷഹീർ മൂതൂർ ,അനസ് പോട്ടൂർ ഷുഹൈബ് മൂതൂർ തുടങ്ങിയവർ സംസാരിച്ചു