19 April 2024 Friday

7.8 കിലോ കഞ്ചാവുമായി അറസ്റ്റില്‍

ckmnews

തൃശ്ശൂര്‍: പൂച്ചട്ടി – മൂര്‍ക്കനിക്കര റോഡില്‍ വാഹനപരിശോധനയ്ക്കിടെ 7.8 കിലോ കഞ്ചാവുമായി ബൈക്ക് യാത്രികന്‍ അറസ്റ്റില്‍.നടത്തറ പോലൂക്കര ഗാന്ധിനഗര്‍ പുളിയത്തുപറമ്ബില്‍ രവി (50)യാണ് അറസ്റ്റിലായത്. പുതുവര്‍ഷാഘോഷം ലക്ഷ്യമിട്ട് കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.

എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ജീന്‍ സൈമണ്‍, പ്രിവെന്റീവ് ഓഫീസര്‍ ടി.എസ്. സുരേഷ്, ഗ്രേഡ് പി.ഒ.മാരായ കെ.വി. രാജേഷ്, ശിവന്‍, സിക്സന്‍, സി.ഇ.ഒ.മാരായ രഞ്ജിത്ത്, അനീഷ് എന്നിവര്‍ പങ്കെടുത്തു.

വരുംദിവസങ്ങളില്‍ അതിര്‍ത്തികളില്‍ ശക്തമായ പരിശോധന നടത്തുമെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിജു ജോസ് അറിയിച്ചു.