Pathanamthitta
മകരവിളക്ക്: ശബരിമല ക്ഷേത്രനട ഡിസംബര്‍ 30ന് വൈകുന്നേരം തുറക്കും

പത്തനംതിട്ട: ( 28.12.2020) മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രനട ഡിസംബര്‍ 30 ന് വൈകുന്നേരം അഞ്ചു മണിക്ക് തുറക്കും. 31ന് പുലര്‍ച്ചെ മുതലാണ് അയ്യപ്പഭക്തര്‍ക്ക് പ്രവേശനം. 2021 ജനുവരി 19 വരെ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഉണ്ട്. ജനുവരി 20 ന് ശബരിമല തിരുനട അടയ്ക്കും. ഡിസംബര്‍ 31 മുതല്‍ ജനുവരി 19 വരെ ശബരിമല തീര്‍ത്ഥാടനത്തിന് ഭക്തര്‍ക്കായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് തിങ്കളാഴ്ച വൈകുന്നേരം ആറ് മണി മുതല്‍ ആരംഭിക്കും. www.sabarimalaonline.org എന്നതാണ് ബുക്കിങ് സൈറ്റ്.