23 April 2024 Tuesday

മഞ്ഞ്​ കാണാന്‍ മണാലി വരെ പോ​േകണ്ട; പൂ​ജ്യം ഡി​ഗ്രി ത​ണു​പ്പില്‍ മൂന്നാര്‍

ckmnews

മൂ​ന്നാ​ര്‍: മൂ​ന്നാ​ര്‍ അ​തി​ശൈ​ത്യ​ത്തി​ലേ​ക്ക്. ക​ഴി​ഞ്ഞ​ദി​വ​സം ന​ല്ല​ത​ണ്ണി​യി​ല്‍ പൂ​ജ്യം ഡി​ഗ്രി ത​ണു​പ്പ് രേ​ഖ​പ്പെ​ടു​ത്തി. മൂ​ന്നാ​റി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ത​ണു​പ്പ് വ​ര്‍ധി​ക്കു​ക​യാ​ണ്. പു​തു​വ​ത്സ​ര​ത്തോ​ടെ ത​ണു​പ്പ് മൈ​ന​സി​ലെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. സ​മീ​പ എ​സ്​​റ്റേ​റ്റു​ക​ളാ​യ ചെ​ണ്ടു​വ​രൈ, ശി​വ​ന്മ​ല, ഉ​പാ​സി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ന്നും ല​ക്ഷ്മി, മാ​ട്ടു​പ്പെ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ര​ണ്ടും ഡി​ഗ്രി​യാ​ണ് ത​ണു​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച​യും മ​റി​ച്ച​ല്ലാ​യി​രു​ന്നു സ്ഥി​തി. വാ​ഹ​ന​ങ്ങ​ളി​ലും പു​ല്‍മേ​ടു​ക​ളി​ലും മ​ഞ്ഞു​തു​ള്ളി​ക​ള്‍ ക​ട്ട​പി​ടി​ച്ചു. ത​ണു​പ്പ് വ​ര്‍ധി​ച്ച​തോ​ടെ മൂ​ന്നാ​റി​ലെ​ത്തു​ന്ന സ​ന്ദ​ര്‍ശ​ക​രു​ടെ തി​ര​ക്കും വ​ര്‍ധി​ച്ചി​രി​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ നി​ര​ത്തു​ക​ളി​ല്‍ ട്രാ​ഫി​ക് കു​രു​ക്കും പ​തി​വാ​യി.

മീ​ശ​പ്പു​ലി​മ​ല, കൊ​ളു​ക്കു​മ​ല എ​ന്നി​വി​ട​ങ്ങ​ളും സ​ന്ദ​ര്‍ശ​ക​രെ​കൊ​ണ്ട് നി​റ​യു​ക​യാ​ണ്. മു​ന്‍കൂ​ര്‍ മു​റി ബു​ക്ക് ചെ​യ്യാ​തെ എ​ത്തി​യ​വ​ര്‍ വ​ഴി​യോ​ര​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ അ​ന്തി​യു​റ​ങ്ങു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ത​ണു​പ്പ് വ​ര്‍ധി​ച്ച​തോ​ടെ തേ​യി​ല​ച്ചെ​ടി​ക​ള്‍ ക​രി​ഞ്ഞു​ണ​ങ്ങു​ക​യാ​ണ്. സൈ​ല​ന്‍​റ്​ വാ​ലി​യി​ലാ​ണ് നി​ര​വ​ധി ചെ​ടി​ക​ള്‍ മ​ഞ്ഞു​വീ​ഴ്ച​യി​ല്‍ ന​ശി​ച്ച​ത്.