24 April 2024 Wednesday

പൊതുജനങ്ങള്‍ക്കായി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

ckmnews


എരമംഗലം: പെരുമ്പടപ്പ് ബ്ലോക്ക്‌ നെഹ്‌റു യുവകേന്ദ്ര യുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സ്പോർട്സ് മന്ത്രാലയം "സ്വച് ഭാരത് ഫോർട്ട്നൈറ്റി " ന്റെ ഭാഗമായി എരമംഗലം ബാബു സ്മാരക ആർട്സ് & സ്പോർട്സ് ക്ലബ്ബിൽ ഷിഗല്ല, കൊറോണ, മറ്റു പകർച്ചവ്യാധികൾ, പരിസര ശുചീകരണം എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്കായി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ആലംകോട്  ഹെൽത്ത്‌ ഇൻസ്‌പെക്ടർ പ്രകാശൻ. എം  ബോധവൽക്കരണ ക്ലാസ് എടുത്തു. കവളങ്ങാട് ഗ്രാമത്തിലെ പൊതുകിണറുകൾ വൃത്തിയാക്കുകയും ക്ലോറിനേഷൻ നടത്തുകയും ചെയ്തു. തദവസരത്തിൽ എൻ. വൈ. കെ സെക്രട്ടറി സഞ്ജിദ് അഹമ്മദ്‌ സജിത്ത് സ്വാഗതം പറയുകയും പ്രസിഡന്റ്‌ അഭയ് ഒ. കെ അധ്യക്ഷത വഹിക്കുകയും ചെയ്തു. മുകേഷ് പി സംസാരിക്കുകയും മുഹമ്മദ്‌ ഗസ്ലിം നന്ദി രേഖ പ്പെടുത്തുകയും ചെയ്തു. രാവിലെ 8.30 ഫിറ്റ്‌ ഇന്ത്യയുടെ ഭാഗമായി സൈക്കിളോതാൺ (സൈക്കിൾ റാലി ) സംഘടിപ്പിക്കുകയും ഉണ്ടായി.