18 April 2024 Thursday

ആനക്കരയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു ഒരാൾക്ക് പരിക്ക്

ckmnews

ആനക്കരയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു


ഒരാൾക്ക് പരിക്ക്


എടപ്പാള്‍:ആനക്കരയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു.ഒരാൾക്ക് പരിക്കേറ്റു.ആനക്കര ചേക്കോട് മിൽ സ്വദേശി കൊടക്കാട്ട്ചുക്കത്ത് പറമ്പിൽ അബ്ദുൽ റസാഖിന്റെ മകൻ മുഹമ്മദ്(51) ആതവനാട് സ്വദേശി വെട്ടിക്കാട്ടിൽ  കുഞ്ഞിമുഹമ്മദിന്റെ മകൻ സൈഫു എന്നിവരാണ് മരിച്ചത്.പരിക്ക് പറ്റിയ ആനക്കര സ്വദേശി കൊല്ലത്തുവളപ്പിൽ മുനീർ എടപ്പാൾ ആശുപത്രിയിൽ ചികിത്സയിലാണ്.ആനക്കര സ്കൈലാബ് പരിസരത്ത് ഓട്ടോയും, ഓട്ടോഗുഡ്സ് വാഹനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.എടപ്പാൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ പോലീസ് നടപടി ക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.