19 April 2024 Friday

ഓര്‍ഫന്‍ കെയര്‍ സ്കീമില്‍ സംരക്ഷണം നല്‍കുന്ന കുട്ടികൾക്ക് ഗിഫ്റ്റ് കൂപ്പണുകൾ നൽകി

ckmnews

ഓര്‍ഫന്‍ കെയര്‍ സ്കീമില്‍ സംരക്ഷണം നല്‍കുന്ന കുട്ടികൾക്ക് ഗിഫ്റ്റ് കൂപ്പണുകൾ നൽകി


വളയംകുളം ഇസ്ലാഹി അസോസിയേഷനു കീഴിലുള്ള ഓർഫൻ കെയർ സ്കീമിൽ  സംരക്ഷിച്ചു വരുന്ന 140 കുട്ടികൾക്ക്‌ ഗിഫ്റ്റ് കൂപ്പണുകൾ നൽകി.ചങ്ങരംകുളം സ്റ്റുഡൻസ് കോർണർ എന്ന സ്ഥാപനമാണു കുട്ടികൾക്ക്‌ ആവശ്യമായ പഠന ഉപകരണങ്ങൾ അടങ്ങിയ ഗിഫ്റ്റ്‌ സ്പോൺസർ ചെയ്തത്‌.ശാന്തി നഗറിൽ നടന്ന ചടങ്ങിൽ കൂപ്പണുകൾ  സ്ഥാപനം ഡയറക്ടർ ഇ വി റഷീദ്  അസോസിയേഷൻ കൺവീനർ കെ വി മുഹമ്മദ് സാഹിബിന് ഏൽപ്പിച്ചു.  ചെയർമാൻ പി പി എം അഷ്റഫ് അധ്യക്ഷത വഹിച്ചു. പി പി ഖാലിദ്, സി വി ഇബ്രാഹിംകുട്ടി, വി വി മൊയ്തുട്ടി, സി വി ഹുസൈൻ സംസാരിച്ചു