28 March 2024 Thursday

സുഗതകുമാരി സഹ്യൻ്റെ മകൾ കവി പി പി രാമചന്ദ്രൻ

ckmnews

സുഗതകുമാരി സഹ്യൻ്റെ മകൾ

കവി പി പി രാമചന്ദ്രൻ


വൈലോപ്പിളളിയുടെ

പ്രശസ്തമായ കവിതയായ

സഹ്യൻ്റെ മകനിലെ

മത്ത ഗജത്തെപ്പോലെ

മസ്തകത്തിൽ കാട്

വഹിച്ചുകൊണ്ട് നടന്ന

കവയിത്രിയായിരുന്നു

സുഗതകുമാരി എന്ന്

പ്രമുഖ കവി പി. പി രാമചന്ദൻ അഭിപ്രായപ്പെട്ടു.ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല സംഘടിപ്പിച്ച

സുഗതകുമാരി അനുസ്മരണം ഓൺലൈൻ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.പി രാമചന്ദ്രൻ.

എ. വത്സല സ്വാഗതം ആശംസിച്ചു.ഗ്രന്ഥശാല പ്രസിഡൻ്റ്

എം. ശ്രീധരൻ അധ്യക്ഷത വഹിച്ചു.

കഥാകൃത്ത് സോമൻ ചെമ്പ്രേത്ത്, കവി കെ.വി ശശീന്ദ്രൻ, കവയിത്രികളായ ധന്യ ഉണ്ണികൃഷ്ണൻ, ഉമ രാജീവൻ,പി.വേണുഗോപാൽ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നിർവ്വഹിച്ചു. നന്ദ കൃഷ്ണകുമാർ സുഗതകുമാരിയുടെ കവിത അവതരിപ്പിച്ചു. സെക്രട്ടറി എം.ഉണ്ണികൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു.