25 April 2024 Thursday

വെങ്ങിനിക്കര ശ്രീ പദ്മം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ജ്ഞാനയജ്ഞം 2020 ന് തുടക്കമായി

ckmnews

വെങ്ങിനിക്കര ശ്രീ പദ്മം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ജ്ഞാനയജ്ഞം 2020 ന് തുടക്കമായി


എടപ്പാൾ:വെങ്ങിനിക്കര ശ്രീ പദ്മം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ 

 *"ഒരുക്കാം... വീട്ടിലൊരു ബാലവായനശാല"* എന്ന ആശയത്തിൽ പരിപാടി സംഘടിപ്പിച്ചു.

കേരള മനസ്സിന്റ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചറിൻ്റെ ഓർമക്കായി ബാലഗോകുലത്തിലെ കുട്ടികൾ വായനശാല പരിസരത്ത് വൃക്ഷത്തൈ നട്ട് ടീച്ചർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു. തുടർന്ന് നടന്ന അനുസ്മരണ പരിപാടി  എം.കെ. വിജയൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.   സുചിത സുമേഷ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഇ.ശിവകുമാർ, സുമേഷ് പി.എസ്. ഷൈൻ വി.എ., സുമേഷ് കല്ലൂർ   എന്നിവർ ടീച്ചറെ അനുസ്മരിച്ചു. പരിപാടിക്ക് 

സമിതി അംഗങ്ങളായ കൃഷ്ണജ, നിതിൻ രവീന്ദ്രൻ, ഹിമ എന്നിവർ നേതൃത്വം നൽകി.

കൂടാതെ വൃക്ഷത്തൈ നടാനായി ബാലഗോകുലത്തിലെ മിടുക്കിക്കളും മിടുക്കന്മാരുമായ സൂര്യദാസ്, തേജസ്വിനി ബാല, പൃഥ്വിക, ഹരിനന്ദ, ഹർഷ, നിത്യ, അവന്തിക, പവിത്ര, ആശ്രിത്

എന്നിവരും പങ്കെടുത്തു.