25 April 2024 Thursday

നന്നംമുക്ക് പഞ്ചായത്ത്: ബി.ജെ.പി പിന്തുണ സ്വീകരിക്കില്ലെന്ന് യു.ഡി.എഫ്

ckmnews

നന്നംമുക്ക് പഞ്ചായത്ത്: 

ബി.ജെ.പി പിന്തുണ സ്വീകരിക്കില്ലെന്ന് യു.ഡി.എഫ്


ചങ്ങരംകുളം:-എട്ട് വീതം അംഗങ്ങളോടെ തെരഞ്ഞെടുക്കപ്പെട്ട നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ഏക അംഗത്തിൻ്റെ പിന്തുണ സ്വീകരിക്കില്ലെന്ന് നന്നംമുക്ക് പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി വ്യക്തമാക്കി. ഭരണം ലഭിക്കുന്നതിനായി വർഗ്ഗീയ കക്ഷികളുമായി കൂട്ടുകൂടില്ലെന്നും മുന്നണി ധാരണ ലംഘിക്കില്ലെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. ഭരണം ലഭിച്ചില്ലെങ്കിൽ ശക്തമായ പ്രതിപക്ഷ സാനിധ്യമായി പഞ്ചായത്തിലുണ്ടാകുമെന്നും നേതാക്കൾ കൂട്ടി ചേർത്തു. പഞ്ചായത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട യു ഡി.എഫ് ജനപ്രതിനിധികളെ യോഗം അനുമോദിച്ചു.

സി.എം യൂസഫ് അദ്ധ്യക്ഷത വഹിച്ചു. സുഹറ മമ്പാട്, നാഹിർ ആലുങ്ങൽ, കാരയിൽ അപ്പു, എ.വി അഹമ്മദ്, കെ.മുരളീധരൻ, ഇ.പി ഏനു, നവാസ് വിരളിപ്പുറത്ത്, അഷ്റഫ് പുറത്താട്ട് തുടങ്ങിയവർ സംസാരിച്ചു.