20 April 2024 Saturday

പുരുഷോത്തമന്‍ ആലംകോട് പഞ്ചായത്ത് പ്രസിഡണ്ട് ആവും പ്രഭിത ടീച്ചര്‍ വൈസ് പ്രസിഡണ്ട്

ckmnews

പുരുഷോത്തമന്‍ ആലംകോട് പഞ്ചായത്ത് പ്രസിഡണ്ട്  ആവും


പ്രഭിത ടീച്ചര്‍ വൈസ് പ്രസിഡണ്ട് 


ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്തില്‍ എപി പുരുഷോത്തമനെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ആക്കാന്‍ പാര്‍ട്ടിയില്‍ തീരുമാനമായി.ഉദിനുപറമ്പില്‍ നിന്ന് സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച പുരുഷോത്തമന്‍ മുമ്പും ആലംകോട് പഞ്ചായത്ത് അംഗമായിട്ടുണ്ട്.പ്രവൃത്തി പരിജയം ആണ് പുരുഷോത്തമനെ പഞ്ചായത്ത് പ്രസിഡണ്ട്  പദവി നല്‍കാന്‍ പാര്‍ട്ടി തീരുമാനിക്കാനുള്ള കാരണം.വാര്‍ഡ് 17 ചങ്ങരംകുളത്ത് നിന്ന് മത്സരിച്ച് ജയിച്ച പ്രഭിതയെ വൈസ് പ്രസിഡണ്ട് ആക്കാനും ധാരണയായിട്ടുണ്ട്.