19 April 2024 Friday

വീട്ടുമുറ്റത്ത് പോലീസ്; സംഭവം കേട്ട് വീട്ടുകാരിൽ പലരും ബോധം കെട്ട് വീണു

ckmnews

വീട്ടുമുറ്റത്ത് പോലീസ്; സംഭവം കേട്ട് വീട്ടുകാരിൽ പലരും ബോധം കെട്ട് വീണു


എടപ്പാൾ:അപ്രതീക്ഷിതമായി വീട്ടിലെത്തിയ പോലീസിനെ കണ്ട് കാര്യം തിരക്കിയ വീട്ടുകാരിൽ പലരും ബോധം കെട്ട് വീണു. കുട്ടികളുടെ അശ്ളീല ദൃശ്യങ്ങൾ കാണുകയും കൈവശം വയ്ക്കുകയും ചെയ്തവരെ കണ്ടെത്തുന്നതിനായി നടത്തിയ ഓപ്പറേഷൻ പി ഹണ്ടിൻ്റെ ഭാഗമായി നടത്തിയ പരിശോധനക്കിടെയാണ് സംഭവം.നവമാധ്യമങ്ങളിൽ അശ്ലീല ദൃശ്യം തിരഞ്ഞതിനും കൈവശം വച്ചതിനുമാണ് കേസെന്നറിഞ്ഞതോടെയാണ് പലരും ബോധം കെട്ടത്.സംസ്ഥാന ഇൻ്റിലിജെൻസ് മേധാവിയുടെ നിർദേശപ്രകാരം സൈബർ സെൽ വിംഗിൻ്റെ സഹകരണത്തോടെയായിരുന്നു പരിശോധന. 

ചങ്ങരംകുളം സ്റ്റേഷൻ പരിധിയിൽ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു.

രണ്ട് മൊബൈലുകളും പിടിച്ചെടുത്തിട്ടുണ്ട്. നടുവട്ടം,ഐലക്കാട്,കോലിക്കര,ചങ്ങരംകുളം, എടപ്പാള്‍ എന്നിവിടങ്ങളില്‍ ആണ് ചങ്ങരംകുളം പോലീസ് പരിശോധന നടത്തിയത്.