19 April 2024 Friday

എസ്.കെ.എസ്.എസ് എഫ് കുന്നംകുളം മേഖല സെമിനാർ സംഘടിപ്പിച്ചു

ckmnews

എസ്.കെ.എസ്.എസ് എഫ് കുന്നംകുളം മേഖല സെമിനാർ സംഘടിപ്പിച്ചു


പെരുമ്പിലാവ്:അസ്തിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നു എന്ന മുദ്രാവാക്യവുമായ് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായ് സംഘടിപ്പിക്കുന്ന കാംപയിൻ്റെ ഭാഗമായ്

കുന്നംകുളം മേഖല സെമിനാർ സംഘടിപ്പിച്ചു.കൊരട്ടിക്കര മജ്ലിസുൽഫുർഖാനിൽ നടന്ന ക്യാമ്പയിൻ്റെ ഉദ്ഘാടനം

ജംഇയ്യത്തുൽ മുദരിസീൻ ജില്ലാ പ്രസിഡൻ്റ് സുലൈമാൻ അൻവരി കോട്ടോൽ നിർവഹിച്ചു.തുടർന്ന് നടന്ന

 സെമിനാറിൽ 

നസീഫ് യൂസഫ് (യൂത്ത് ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി), അനസ് ജോസഫ് എസ്.എഫ്.ഐ കുന്നംകുളം ഏരിയ കമ്മിറ്റി അംഗം) അനൂപ് വി.ആർ (ആക്ടിവിസ്റ്റ് ), (എസ്.കെ.എസ്.എസ്.എഫ് തൃശ്ശൂർ ജില്ലാ സെക്രട്ടറി) മഹ് റൂഫ് വാഫി

 തുടങ്ങിയവർ  പങ്കെടുത്ത് സംസാരിച്ചു,

എസ്.കെ.എസ്.എസ്.എഫ് മേഖലാ പ്രസിഡണ്ട് നവാസ് ഹുദവി അധ്യക്ഷത വഹിച്ചു,

കെ കെ സുലൈമാൻ ദാരിമി കടവല്ലൂർ, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ (തൃശ്ശൂർ ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് ), സിദ്ദിഖ് ബദരി (സ്റ്റേറ്റ് കൗൺസിലർ),അമീൻ കൊരട്ടിക്കര (സ്റ്റേറ്റ് കൗൺസിലർ), എ.ജെ റഷിദ്, സത്താർ ദാരിമി,

 റഫീഖ് കടവല്ലൂർ, പി.എസ് മൊയ്തീൻകുട്ടി,

അബ്ദുറഹ്മാൻ പടിഞ്ഞാക്കര,

 നാസർ കടവല്ലൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

എസ്.കെ.എസ്.എസ്.എഫ് കുന്നംകുളം മേഖലാ ട്രഷറർ ത്വാഹ പഴുന്നാന സ്വാഗതവും വർക്കിങ്ങ് സെക്രട്ടറി സുഹൈൽ കടവല്ലൂർ നന്ദിയും പറഞ്ഞു.