20 April 2024 Saturday

കോൾ മേഖലയിൽ നടീലിന് മത്രം ചിലവ് മൂന്ന് കോടി; പണം കൊണ്ട് പോകുന്നത് മറുനാടൻ തൊഴിലാളികൾ

ckmnews

കോൾ മേഖലയിൽ നടീലിന് മത്രം ചിലവ് മൂന്ന് കോടി; പണം കൊണ്ട് പോകുന്നത് മറുനാടൻ തൊഴിലാളികൾ


ചങ്ങരംകുളം:പൊന്നാനി കോൾ മേഖലയിലെ ആറായിരത്തോളം ഏക്കർ വരുന്ന പാടശേഖരത്തിൽ നടീലിന് മാത്രം ചിലവ് വരുന്നത് മൂന്ന് കോടിയിലധികമെന്ന് കർഷകർ. തുക മുഴുവൻ കൊണ്ട് പോകുന്നത് മറുനാടൻ തൊഴിലാളികൾ. 

നാട്ടിൽ നടീലിനായി ആളെ കിട്ടാതെ വന്നതോടെയാണ് പലരും മറുനാടൻ തൊഴിലാളികളെ ആശ്രയിച്ച് തുടങ്ങിയത്. തൊഴിൽ രഹിതരായ യുവജനങ്ങൾ നടീൽ രംഗത്തേക്ക് കടന്ന് വരണമെന്ന് പൊന്നാനി കാർഷിക വിജ്ഞാന കേന്ദ്രം നോഡൽ ഓഫീസർ അബ്ദുൽ ജബ്ബാർ അഭിപ്രായപ്പെട്ടു.

കോലോത്ത് പാടം കോൾപ്പടവിൽ 

അബ്ദുല്ലത്തീഫിൻ്റെ കൃഷിയിടത്തിൽ ഇരട്ട വരി  സമ്പ്രദായം പരീക്ഷണടി സ്ഥാനത്തിൽ നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരട്ടവരി കൃഷി രീതി കൂടുതൽ ഉൽപ്പാദനക്ഷമത കൂടിയതും ആർക്കും  അനായസമായി നടത്താനും കഴിയുന്ന സംവിധാനവുമാണെന്നും 

യുവാക്കൾ ഈ 

നടീൽ സമ്പ്രദായത്തിലേക്ക് 

ഇറങ്ങി വരണമെന്നും അദ്ദേഹം പറഞ്ഞു. നടീലിനായി കോൾ മേഖല രണ്ട് മാസം കൊണ്ട് മൂന്ന് കോടിയോളം രൂപയാണ് ചിലവാക്കുന്നതെന്നും 

അവർക്ക് നൽകുന്നതിൽ അഭിമാന മാത്രമാണ് ഉള്ളതെന്നും

 നമ്മുടെ നാട്ട് കാർക്ക് ലഭിക്കേണ്ട തുകയാണ് മറുനാട്ടുകാർ കൊണ്ടു പോകുന്നതെന്നും കർഷകൻ അബ്ദുൾ ലത്തീഫ്  കോലളബ് പറയുന്നു

യുവജന ക്ലബ്ബുകളെ അണി നിരത്തി ഈ നടീൽ സമ്പ്രദായം പാലപ്പെട്ടി മേഖലയിൽ നടത്തുമെന്നും വിവിധ മേഖലയിൽ പണിയെടുക്കുന്നവരെ ഈ മേഖലയിലേക്ക് കൊണ്ടുവരുമെന്നും യുവാക്കൾക്ക് വരുമാന മാർഗ്ഗം കണ്ടത്താനും ശോഭിക്കാനും കഴിയുന്ന മേഖലയാണ് ഇതെന്നും ഇരട്ടവരി നടീൽ വീക്ഷിക്കാനെത്തിയ കർഷകൻ മജീദ് പാലപ്പെട്ടി പറഞ്ഞു