23 April 2024 Tuesday

കല്ലുപുറം - ചാലിശ്ശേരി റോഡിൽ പാഴ്ചെടികൾ കാഴ്ച മറക്കുന്നു.

ckmnews

കല്ലുപുറം - ചാലിശ്ശേരി റോഡിൽ പാഴ്ചെടികൾ കാഴ്ച മറക്കുന്നു.


ചങ്ങരംകുളം:കല്ലുപുറം  -ചാലിശ്ശേരി  പാതയിൽ പാഴ്ചെടികൾ യാത്രക്കാർക്ക് ഭീഷണിയാക്കുന്നു.തൃശൂർ - പാലക്കാട് ജില്ലാതിർത്തി കവുക്കോട് പാലത്തിനു സമീപം  കടവല്ലൂർ പഞ്ചായത്ത് മൂന്നാം വാർഡിൽ ഉൾപ്പെടുന്ന പ്രദേശത്താണ് പാഴ്ചെടികൾ  വളർന്ന് റോഡിലേക്ക് തള്ളിനിൽക്കുന്നത്.വാഹനയാത്രക്കാർക്കും ,കാൽനട യാത്രക്കാർക്ക് ഇവിടെ അപകട ഭീഷണിയാണ്.എതിർദിശയിൽ നിന്ന്  വരുന്ന  വാഹനങ്ങൾ   പാഴ്ചെടികൾ മൂലം കാഴ്ച മറയുന്നത് അപകടത്തിന് കാരണമാകുന്നു.ഇവിടങ്ങളിൽ സാമൂഹ്യ ദ്രോഹികൾ   മാലിന്യം വലിച്ചെറിയുന്നതും ഭീഷണിയാണ്.അധികൃതർ പാഴ്ചെടികൾ വെട്ടിമാറ്റുവാൻ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.