20 April 2024 Saturday

ചാലിശ്ശേരി പെരുമണ്ണൂർ സെൻ്റ് മേരീസ് പള്ളി പെരുന്നാൾ ആഘോഷിച്ചു.

ckmnews

ചാലിശ്ശേരി പെരുമണ്ണൂർ സെൻ്റ് മേരീസ് പള്ളി പെരുന്നാൾ ആഘോഷിച്ചു.


ചങ്ങരംകുളം:ചാലിശ്ശേരി പെരുമണ്ണർ സെൻ്റ് മേരീസ് പള്ളിയുടെ പ്രധാന പെരുന്നാളും  ദൈവമാതാവിൻ്റെ പുകഴ്ച പെരുന്നാളും  ആഘോഷിച്ചു.പെരുന്നാൾ തലേന്ന് വെള്ളിയാഴ്ച വൈകീട്ട് സന്ധ്യാപ്രാർത്ഥനക്ക് സിറിൾ മോർ ബസ്സേലിയോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകി. 

ഫാ: വർഗ്ഗീസ് കൂത്തൂർ ,ഫാ: അപ്രേം അന്തിക്കാട്, വികാരി ഫാ: മൈക്കിൾഗീവർഗ്ഗിസ് എന്നിവരുടെ കാർമ്മികത്വത്തിൽ കുരിശ് തൊട്ടിയിലേക്ക് പ്രദക്ഷിണവും  തുടർന്ന് ആശീർവാദവും നടത്തി.ശനിയാഴ്ച രാവിലെ    സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്ത പെരുന്നാൾ കുർബ്ബാനക്ക് മുഖ്യകാർമ്മികനായി.പള്ളിക്ക് ചുറ്റും പ്രദക്ഷിണവും , ശ്ലൈഹീക വാഴ്വും ഉണ്ടായി.പെരുന്നാൾ ആഘോഷങ്ങൾക്ക് വികാരി ഫാ.മൈക്കിൾ ഗീവർഗ്ഗീസ് 

കൈക്കാരൻ റ്റി.ആർ  ക്ലീറ്റസ്   ,  റ്റി. രാജൻ എന്നിവർ നേതൃത്വം നൽകി .