28 March 2024 Thursday

പെരുമ്പിലാവിൽ ബൈക്ക് അപകടം കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു.

ckmnews

പെരുമ്പിലാവിൽ ബൈക്ക് അപകടം


കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു.


പെരുമ്പിലാവ്:നിയന്ത്രണംവിട്ട ബൈക്ക് കാനയിലേക്ക് മറിഞ്ഞ് കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു.കോട്ടയം അമലഗിരി മനുശ്ശേരി വീട്ടിൽ ജോണിയുടെ മകൻ അഭിജിത്ത് (21)

ആണ് മരിച്ചത്.കാസർകോഡ് സുളളിയിൽ നിന്നുള്ള യാത്രക്കിടയിലായിരുന്നു ദാരുണാന്ത്യം സംഭവിച്ചത്.ഒപ്പമുണ്ടായിരുന്ന കോട്ടയം വിഷ്ണു വിലാസം രാജഷിൻ്റെ മകൻ വൈഷ്ണവ് 22 നെ പരിക്കുകളോടെ അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച്ച 

(27-12-2020)  പുലർച്ചെ ആറിന് ചൂണ്ടൽ -കുറ്റിപ്പുറം സംസ്ഥാന പാതയിൽ പെരുമ്പിലാവിന് സമീപം വട്ടമ്മാവിൽ വെച്ചായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന അഭിജിത്ത് ഉറങ്ങിയതാണ് അപകടത്തിനു കാരണമെന്നു കരുതുന്നു.ബൈക്ക് നിയന്ത്രണം വിട്ടതിനെ തുടർന്ന് സമീപത്തെ കാനയിലേക്ക് മറിയുകയായിരുന്നു തുടർന്ന് പോസ്റ്റുകളിൽ താഴ്ന്ന് നിന്നിരുന്ന കാബിൾ കഴുത്തിൽ കുടുങ്ങി. സംഭവസമയം എതിർദിശയിൽ  നിന്നും വന്നിരുന്നു കാർ യാത്രികൻ അപകടം  കണ്ടതിനെ തുടർന്ന് കടവല്ലൂർ സർവീസ് സഹകരണ ബാങ്കിൻ്റെ ആംബുലൻസിൽ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ എത്തിത്തിക്കുകയായിരുന്നു.കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

അഭിജിത്തിൻ്റെ മൃതദേഹം അൻസാർ ആശുപത്രിയിൽ.