29 March 2024 Friday

രാഷ്ട്രീയ സംഘര്‍ഷം:സമാധാനം പുനസ്ഥാപിക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ ധാരണ

ckmnews

രാഷ്ട്രീയ സംഘര്‍ഷം:സമാധാനം പുനസ്ഥാപിക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ ധാരണ


ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തില്‍ അടുത്തിടെയുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭാഗമായി ചങ്ങരംകുളം പോലീസിന്റെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു.സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ ധാരണയായി.ധാരണകള്‍ ലംഘിച്ച് സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാനും രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ പോലീസ് തീരുമാനമെടുത്തിട്ടുണ്ട്.മൂക്കുതല  മൂച്ചിക്കടവില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ ഭാഗമായാണ് സര്‍വ്വകക്ഷി യോഗം ചേര്‍ന്നത്.