25 April 2024 Thursday

എസ് എസ് എഫ് എടപ്പാള്‍ ഡിവിഷന്‍ സ്റ്റുഡൻസ് കോൺഗ്രസ് സമാപിച്ചു

ckmnews

എസ് എസ് എഫ് എടപ്പാള്‍ ഡിവിഷന്‍ സ്റ്റുഡൻസ് കോൺഗ്രസ് സമാപിച്ചു


ചങ്ങരംകുളം :ഇൻഖിലാബ് :വിദ്യാർത്ഥികൾ തന്നെയാണ് വിപ്ലവം എന്ന പ്രമേയത്തിൽ എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ കമ്മിറ്റി സംഘടിപ്പിച്ച സ്റ്റുഡൻസ് കോൺഗ്രസ് സമാപിച്ചു.കാളാച്ചാലിൽ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം മദ്രസാദ്ധ്യാപക ക്ഷേമ ബോർഡ് അംഗം കെ.എസ് സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു.മുഹമ്മദ് റഫീഖ് അഹ്സനി ആധ്യക്ഷത വഹിച്ചു, 

മുഹ് യുദ്ധീൻ ബുഖാരി ചേറൂർ, ആഗ് നേയ് നന്ദൻ (കെ.എസ്.യു) ജാസിർ പന്താവൂർ (എസ് എഫ് ഐ) എം.ജുബൈർ, സാദിഖലി ബുഖാരി, അലി അക്ബർ, ശുക്കൂർ അബ്ദുള്ള, പി.കെ അബ്ദുസമദ് യൂണിവേഴ്സിറ്റി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

വാരിയത്ത് മുഹമ്മദലി, സി വി അബ്ദുൽ ജലീൽ അഹ്സനി, പി പി നൗഫൽ സഅദി, മുഹമ്മദ് നജീബ് അഹ്സനി പ്രസംഗിച്ചു.സമാപനം കുറിച്ച് നടന്ന  വിദ്യാർത്ഥി റാലി പന്താവൂരിൽ സമാപിച്ചു. ഹബീബ് അഹ്സനി കാലടി, അബ്ദുറഹീം തണ്ടിലം, സൈഫുല്ല അദനി നേതൃത്വം നൽകി.