24 April 2024 Wednesday

കടന്നൽ, തേനീച്ച ആക്രമണം: നിരവധി പേർക്ക് പരിക്കേറ്റു.

ckmnews

കടന്നൽ, തേനീച്ച ആക്രമണം: നിരവധി പേർക്ക് പരിക്കേറ്റു.


എടപ്പാള്‍:കടന്നൽ,തേനീച്ച ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു.പടിഞ്ഞാറങ്ങാടി, പൊന്നാനി നരിപ്പറമ്പ്, ബിയ്യം,എന്നിവടങ്ങളിലാണ് കടന്നൽ, തേനീച്ച എന്നിവയുടെ ആക്രമണം ഉണ്ടായത്.കടന്നൽ ആക്രമണത്തിൽ പരിക്കുപറ്റിയ പൊന്നാനി അലിയാർപളളിക്ക് പരിസരം താമസിക്കുന്ന ഹനീഫ എന്നവരെ പൊന്നാനി ആശുപത്രിയിലും വിദഗ്ധ ചികിത്സക്കായി പൊന്നാനി ലൈഫ് ലൈൻ ആംബുലൻസ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തേനീച്ചയുടെ ആക്രമണത്തിൽ പരിക്ക് പറ്റിയ പടിഞ്ഞാറങ്ങാടി കോക്കാട് സ്വദേശികളായ താരു, സുധീർ, ജിതേന്ദ്രൻ, പ്രീതാലക്ഷ്മി എന്നിവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലും,വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.