29 March 2024 Friday

കണ്ണീര് തോരാതെ നരണിപ്പുഴ നരണിപ്പുഴ ദുരന്തത്തിന് ഇന്നേക്ക് മൂന്ന് വര്‍ഷം

ckmnews

കണ്ണീര് തോരാതെ നരണിപ്പുഴ


നരണിപ്പുഴ ദുരന്തത്തിന് ഇന്നേക്ക് മൂന്ന് വര്‍ഷം


ചങ്ങരംകുളം:ചിരിച്ചും കളിച്ചും തോണിയാത്രക്കിറങ്ങിയ ആറ് കുരുന്നുകളുടെ ജീവന്‍ നരണിപ്പുഴ കവര്‍ന്നെടുത്തിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം തികയുന്നു.തോരാത്ത കണ്ണീരുമായി നരണിപ്പുഴ നിവാസികള്‍ ഇപ്പോഴും നടുക്കുന്ന ഓര്‍മകളെ മറക്കാന്‍ ശ്രമിക്കുമ്പോഴും ഒന്നുമറിയാത്തവനെ പോലെ ഇപ്പോഴും നരണിപ്പുഴ ശാന്തമായൊഴുകുകയാണ്.2017 ഡിസംബര്‍ 26 ചൊവ്വാഴ്ച വൈകിയിട്ട് 4 മണി..

ക്രിസ്തുമസ് അവധിക്ക് വേലായുധന്റെ വീട്ടിലെത്തിയ സഹോദരങ്ങളുടെയും സഹോദരികളുടെയും മക്കള്‍ക്ക് തങ്ങളുടെ പ്രദേശത്തെ നരണിപ്പുഴ തോണിയിലൊന്നു ചുറ്റിക്കാണണം എന്നാവശ്യപ്പെട്ടപ്പോള്‍ ചെറുപ്പം മുതല്‍ നരണിപ്പുഴയെ തൊട്ടുതലോടിയുറങ്ങുന്ന വേലായുധന്‍ മക്കളുടെ ആഗ്രഹത്തിന് എതിര് നിന്നില്ല..

തോണിയെടുത്ത് വിരുന്നെത്തിയ മക്കളുമൊത്ത് ഒരു ഉല്ലാസ യാത്ര...

ശാന്തമായുറങ്ങുന്ന കായലില്‍ സ്ഥിരമായി തോണി കുത്തി പോവുന്ന വേലായുധന്‍ മക്കളുമായി തോണി തുഴഞ് തുടങ്ങിയപ്പോള്‍ കരയിലിരുന്നു ബന്ധുക്കള്‍ എല്ലാം നേരില്‍ കണ്ട് ആസ്വദിക്കുന്നുണ്ടായിരുന്നു.

കരയില്‍ നിന്ന് പത്ത് മീറ്റര്‍ തോണിയകന്നതോടെ തോണിയൊന്നു ആടിക്കളിച്ചു..

സമീപത്ത് തോണി തുഴഞിരുന്ന പ്രായം ചെന്ന ഒരാള്‍ തോണി തിരിക്കാന്‍ ഉറക്കെ വിളിച്ച് പറയുന്നുണ്ടായിരുന്നു

പൊടുന്നനെ തോണി ഒന്ന് കൂടി ആടിയുലഞു,ചെറുതായി പേടിച്ച കുട്ടികള്‍ ഒരു ഭാഗത്തേക്ക് കൂട്ടം കൂടിയെന്നാണ് നിഗമനം..

പിന്നെ സംഭവിച്ചതെല്ലാം പെട്ടെന്നായിരുന്നു തോണി തലകീഴായി മറിഞു.

അപകടത്തില്‍ പെട്ടവരെല്ലാം നന്നായി നീന്തല്‍ വശമുള്ളവരായിരുന്നവെങ്കിലും കുട്ടികള്‍ പരസ്പരം കെട്ടിപ്പിടിച്ചതോടെ ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയാതെയായി.ചതുപ്പ് നിറഞ ഭാഗത്ത് 

തോണി മറിയുന്നതും കുട്ടികള്‍ മുങ്ങിത്താഴുന്നതും കണ്ട് രക്ഷിതാക്കളും ബന്ധുക്കളും കരയിലിരുന്നു അലമുറയിടുന്നുണ്ടായിരുന്നു.

സംഭവം കണ്ട ഒരാള്‍ അദ്ധേഹം തുഴഞിരുന്ന തോണിയുമായി സംഭവ സ്ഥലത്തേക്ക് പാഞു.

എല്ലാവരും കൂടി തോണിയില്‍ പിടിച്ചതോടെ അതും മറിഞു..

അതോടെ പലരും വെള്ളത്തിലേക്ക് താഴ്ന്ന് തുടങ്ങിയിരുന്നു.

ഇതിനിടെ ചെറിയ കമ്പില്‍ പിടിച്ച് ഒരു കുട്ടി ജീവന്‍ നില നിര്‍ത്തി..മറ്റൊരു തോണിയെത്തി മുങ്ങിത്താന്നവരെ കരക്കെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും പലരും കായലില്‍ ജീവന് വേണ്ടി പിടഞ് ആഴങ്ങളിലേക്ക് മറഞിരുന്നു..

വിവരമറിഞ് ജനങ്ങള്‍ നാല് ഭാഗങ്ങളില്‍ നിന്നും പാഞെത്തി..

ആംബുലന്‍സുകളും,പോലീസും,ഫയര്‍ഫോഴ്സും മറ്റു സാമൂഹ്യ സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

തിരച്ചിലില്‍ കണ്ടെത്തിയ കുട്ടികളുമായി ആംബുലന്‍സുകള്‍ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പാഞു...

ആംബുലന്‍സുകള്‍ ചീറിപ്പായുന്നത് കണ്ട് സംഭവം എന്തെന്നറിയാതെ റോഡരികില്‍ ജനങ്ങള്‍ തടിച്ച് കൂടി ആംബുലന്‍സുകള്‍ക്ക് സൗകര്യം ഒരുക്കി.. 

അതികം വൈകാതെ ആ വാര്‍ത്ത ലോകം മുഴുവന്‍ പരന്നിരുന്നു.

നരണിപ്പുഴയില്‍ തോണി മറിഞ് ബന്ധുക്കളായ ആറ് കുട്ടികള്‍ മരിച്ചു.

നരണിപ്പുഴ സ്വദേശിയായ മാപ്പാലക്കല്‍ വിജയന്റെ മക്കളായ പൂജ(13)ജനിഷ(8)വിജയന്റെ സഹോദരന്‍ വേലായുധന്റെ മകള്‍ വൈഷ്ണ(20)മറ്റൊരു സഹോദരന്‍ പ്രകാശന്റെ മകള്‍ പ്രസീദ(13)ബന്ധുക്കളായ മാറഞ്ചേരി സ്വദേശി നെല്ലിക്കത്തറയില്‍ ശ്രീനിവാസന്റെ മകന്‍ ആദിനാഥ്(13)പിടാവനൂര്‍ കൂവ്വക്കാട്ട് ദിവ്യയുടെ മകന്‍ ആദിദേവ്(8) എന്നിവരാണ് ദുരന്തത്തില്‍ പൊലിഞത്

രക്ഷപ്പെട്ട വേലായുധനും,ശ്രീനിവാസന്റെ മകള്‍ ശിവാനിയും,സുലൈമാന്റെ മകള്‍ ഫാത്തിമ്മയും ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകളില്‍ നിന്നും വിമുക്തരാവാതെ ഇന്നും ജീവിക്കുന്നു

മുഖ്യമന്ത്രി അടക്കമുള്ള മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും സംഭവസ്ഥലത്ത് പാഞെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു..

ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു

കോലാഹലങ്ങള്‍ക്കൊടുവില്‍ നരണിപ്പുഴ ദുരന്തം മെല്ലെ മെല്ലെ ജനങ്ങള്‍ മറന്നു തുടങ്ങിയിരിക്കുന്നു..

ദുരന്തത്തിന്റെ പശ്ചാതലത്തില്‍ അധികൃതര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പലതും കടലാസില്‍ തന്ധനയാണ്.പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ദുരന്തത്തില്‍ മരിച്ച ഓരോ കുട്ടികളുടെയും കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ വീതം ധനസഹായം കൈമാറുകയും ചെയ്തു.

എല്ലാം എല്ലാവരും മറന്നു തുടങ്ങിയിരിക്കുന്നു

സംഭവം കഴിഞ് ഒരു വര്‍ഷം കഴിയുമ്പോഴും ഒന്നും അറിയാത്ത പോലെ ശാന്തമായൊഴുകുന്ന നരണിപ്പുഴയെ നോക്കി നരണിപ്പുഴ നിവാസികള്‍ ഇപ്പോഴും കണ്ണീര്‍ വാര്‍ക്കുകയാണ്...


ഷാഫി ചങ്ങരംകുളം