28 March 2024 Thursday

നന്നംമുക്ക് സില്‍വര്‍ സ്റ്റാര്‍ ക്ളബ്ബ് ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

ckmnews

നന്നംമുക്ക് സില്‍വര്‍ സ്റ്റാര്‍ ക്ളബ്ബ് ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു


ചങ്ങരംകുളം:നന്നംമുക്ക് സിൽവർ സ്റ്റാർ ക്ലബ്ബിന്റെയും അക്ഷരകല ടൂഷൻ സെന്ററിന്റെയും  സംയുക്ത ആഭിമുഖ്യത്തിൽ ഈ വർഷത്തെ  ക്രിസ്തുമസ് ആഘോഷം കോവിഡ് സാഹചര്യമായതിനാൽ  വളരെ  ലളിതമായി നടത്തി.ടിഎം ഉബൈദ്  സ്വാഗതം  പറഞ്ഞു.അക്ഷരകല പ്രിൻസിപ്പൽ  മനോജ്  NG അധ്യക്ഷതയിൽ നടന്ന ചടങ്ങ് സിൽവർ സ്റ്റാർ ക്ലബ്ബ് പ്രസിഡന്റ്‌ വിഎം സിദ്ധിഖ് ഉത്ഘാടനം ചെയ്തു.  കെഎം  നൗഷാദ് നന്ദി പറഞ്ഞു.തുടർന്ന് കുട്ടികൾക്ക് കേക്കും മിട്ടായിയും  വിതരണം ചെയ്തു കുട്ടികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.വിവിധ ക്ലാസുകളിലേക്കുള്ള  ടൂഷൻ പുതുവത്സര ദിനത്തിൽ ആരംഭിക്കുമെന്നും അക്ഷരകല  പ്രിൻസിപ്പൽ അറിയിച്ചു