23 April 2024 Tuesday

പൊന്നാനിയില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ 3 പേര്‍ പിടിയില്‍

ckmnews

പൊന്നാനിയില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ 3 പേര്‍ പിടിയില്‍


പൊന്നാനി:പൊന്നാനിയില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞ 3 പേരെ അന്യേഷണസംഘം പിടികൂടി.പൊന്നാനി സ്വദേശികളായ ആല്യാമാക്കാനകത്ത് ബാവ മകൻ ഹസ്സൻകോയ(32)മായിൻ്റകത്ത് മൊയ്തീൻബാവ മകൻ സിറാജുദ്ധീൻ (ഷാജി 31), പിക്കിൻ്റെവീട്ടിൽ അഹമദ്കുട്ടി മകൻ ഹമീദ്(33) എന്നിവരെയാണ് പൊന്നാനി സിഐ മഞ്ജിത്ത് ലാലിന്റെ നേതൃത്വത്തിലുള്ള അന്യേഷണസംഘം പിടികൂടിയത്.പൊന്നാനി 120 കോളനിയിൽ വെച്ച് മെയ്  30 നാണ് യുവാവിനെ കല്ലുകൊണ്ട് കുത്തി മുഖത്തെ എല്ല് പൊട്ടിക്കുകയും പല്ല് നഷ്ടപ്പെടുത്തുകയും ചെയ്തത്.മഞ്ചേരി കോടതിയില്‍ ഹാജറാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു.