29 March 2024 Friday

ലോക്ക് ഡൗണ്‍ ലംഘിച്ച് ഫുട്ബോള്‍ കളിച്ച 15 പേര്‍ക്കെതിരെ ചാലിശ്ശേരി പോലീസ് കേസെടുത്തു

ckmnews


ചാലിശ്ശേരി:ലോക്ക് ഡ്രൗൺ നിയന്ത്രണംതെറ്റിച്ച് ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ആമക്കാവ് മാത്തൂർ പ്രദേശത്ത്  പാടത്ത് ഫുട്ബോൾ കളിച്ചിരുന്ന കണ്ടാലറിയുന്ന പതിനഞ്ച് യുവാക്കൾക്കെതിരെ ചാലിശേരി പോലീസ് കേസെടുത്തു. സ്റ്റേഷൻ ഹൗസ് ഓഫീസർ എ പ്രതാപ്  , സീനിയർ സിവിൽ പോലീസ് ഓഫിസർ ഗോകുൽദാസ് ,  സിവിൽ പോലിസ് ഓഫീസർ  അഷറഫ് എന്നിവരുടെ നേതൃത്വത്തിൽ പത്ത് പേരെ പോലീസ് അറസ്റ്റ് ചെയതു.