20 April 2024 Saturday

കാലടീയം പ്രവാസി കൂട്ടായ്മ സുഗത കുമാരി ടീച്ചർ അനുസ്മരണം നടത്തി

ckmnews

കാലടീയം പ്രവാസി കൂട്ടായ്മ സുഗത കുമാരി ടീച്ചർ അനുസ്മരണം നടത്തി


എടപ്പാൾ: കാലടീയം പ്രവാസികൂട്ടായ്‌മ 

സുഗത കുമാരി ടീച്ചർ അനുസ്മരണം നടത്തി.

സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾക്കും പ്രകൃതി സംരക്ഷത്തിനും വേണ്ടി ശബ്ദമുയർത്തിയ  സമാനതകളില്ലാത്ത പോരാട്ടവീര്യത്തിന്റെ പേരായിരുന്നു സുഗത കുമാരിയെന്നും രചനകളിലൂടെ പ്രകൃതി സംരക്ഷണത്തിന്റെ വലിയസന്ദേശങ്ങൾ മലയാള സാഹിത്യലോകത്തിന് പരിചിതമാക്കിയ കാവ്യാലോകത്തിന്റെ അമ്മയായിരുന്നു അവരെന്നും പ്രവാസിയെഴുത്തുകാരനും, സാമൂഹ്യ പ്രവർത്തകനുമായ മണികണ്ഠൻ മേനോൻ അഭിപ്രായപ്പെട്ടു.അനുസ്മരണ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മനോജ്‌ കാലടി,ആലിക്കുട്ടി, കുഞ്ഞുമുഹമ്മദ് എന്നിവരും സുഗത കുമാരിയെ അനുസ്മരിച്ചു സംസാരിച്ചു.

പൂച്ചകുന്നത് രവീന്ദ്രൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ബിജേഷ്. പി. കെ. സ്വാഗതവും ജയരാജ്‌ പടിക്കൽ നന്ദിയും രേഖപ്പെടുത്തി.