16 April 2024 Tuesday

50 മുതല്‍ 65 വയസ് വരെയുള്ളവര്‍ക്ക് തൊഴില്‍:നവജീവന്‍ പദ്ധതി നടപ്പിലാക്കാന്‍ മന്ത്രിസഭയുടെ തീരുമാനം

ckmnews

50 മുതല്‍ 65 വയസ് വരെയുള്ളവര്‍ക്ക് തൊഴില്‍:നവജീവന്‍ പദ്ധതി നടപ്പിലാക്കാന്‍ മന്ത്രിസഭയുടെ തീരുമാനം


കേരളത്തിലെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത 50-65 പ്രായപരിധിയിലുള്ളവര്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നവജീവന്‍ എന്ന പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ സബ്സിഡിയോടുകൂടി വായ്പ അനുവദിക്കും. വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പാക്കുക.