24 April 2024 Wednesday

ആലംകോട് ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനിലേക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു.

ckmnews


ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്ത് ചങ്ങരംകുളം മറൂഷ് റസ്റ്റോറന്റിൽ എണ്ണൂറോളം അതിഥി തൊഴിലാളികൾക്കും, നിരീക്ഷണത്തിൽ കഴിയുന്നവർക്കും, മറ്റുമായി കുടുംബശ്രീയുടെ സഹകരണത്തോടുകൂടി നടത്തുന്ന കമ്മ്യൂണിറ്റി കിച്ചനിലേക്ക് ചങ്ങരംകുളം സൗത്ത് ഇന്ത്യൻ ബാങ്കിന്റെയും, ചങ്ങരംകുളം എസ്.ബി. ഐ ബാങ്കിന്റെയും വകയായുള്ള ഭക്ഷ്യധാന്യങ്ങൾ കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുജിത സുനിൽ, വൈ:പ്രസിഡന്റ് എം.കെ മുഹമ്മദ് അൻവർ സെക്രട്ടറി വിനോദ് കുമാർ തുടങ്ങിയവർക്കാണ് ഇരു ബാങ്കിലേയും ഉദ്യോഗസ്ഥർ ഭക്ഷ്യധാന്യങ്ങൾ കൈമാറിയത്...