29 March 2024 Friday

മൂച്ചിക്കടവ് സംഘര്‍ഷം പോലീസ് ഏകപക്ഷീയമായി പെരുമാറുന്നു:വിടി ബല്‍റാം എംഎല്‍എ

ckmnews

മൂച്ചിക്കടവ് സംഘര്‍ഷം പോലീസ് ഏകപക്ഷീയമായി പെരുമാറുന്നു:വിടി ബല്‍റാം എംഎല്‍എ


ചങ്ങരംകുളം:മൂച്ചിക്കടവ് നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് ഏകപക്ഷീയമായി പെരുമാറുന്നതായി വിടി ബല്‍റാം എംഎല്‍എ പറഞ്ഞു.അക്രമം നടന്ന പ്രദേശത്ത് തകര്‍ത്ത പ്രിയദര്‍ശിനി ക്ളബ്ബ് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.ചെറിയ വിഷയങ്ങളുടെ പേരില്‍ സിപിഎം ആണ് വലിയ അക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത്.ഇത്തരം അക്രമങ്ങള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ല.പ്രദേശത്ത് സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് സിപിഎം ശ്രമമെന്നും ഭരണത്തിന്റെ തണലില്‍ നടത്തുന്ന അക്രമങ്ങള്‍ക്ക് പോലീസ് കൂട്ട് നില്‍ക്കുകയാണെന്നും ബല്‍റാം പറഞ്ഞു.