28 March 2024 Thursday

ആഘോഷങ്ങൾ കരുതലോടെ കൊറോണ പ്രോട്ടോകോൾ പാലിക്കാൻ ശ്രദ്ധിക്കണം ക്രിസ്തുമസ് ആശംസകൾ നേർന്ന് ആരോഗ്യമന്ത്രി

ckmnews

ആഘോഷങ്ങൾ കരുതലോടെ കൊറോണ പ്രോട്ടോകോൾ പാലിക്കാൻ ശ്രദ്ധിക്കണം


 ക്രിസ്തുമസ് ആശംസകൾ നേർന്ന് ആരോഗ്യമന്ത്രി


തിരുവനന്തപുരം:ക്രിസ്തുമസ്,പുതുവത്സരാഘോഷങ്ങൾ കരുതലോടെ വേണമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യ മന്ത്രി കെ കെ ശൈലജ.എല്ലാവരും കൊറോണ പ്രോട്ടോകോൾ പാലിക്കണമെന്ന് ആരോഗ്യ മന്ത്രി അഭ്യർത്ഥിച്ചു.പുതിയ വർഷത്തിലേക്ക് കടക്കുമ്പോൾ എല്ലാവരും മനസിൽ പ്രതീക്ഷകൾ നിലനിർത്തണം. ക്രിസ്തുമസിനെയും പുതുവത്സരത്തേയും വരവേൽക്കാൻ നമുക്ക് മനസു കൊണ്ട് ഒന്നിക്കാം. ക്രിസ്തുമസ് ആഘോഷങ്ങളിൽ വലിയ കൂട്ടായ്മകൾ പാടില്ലെന്ന് കെ കെ ശൈലജ പറഞ്ഞു. ജനങ്ങൾക്ക് മന്ത്രി ക്രിസ്തുമസ് പുതുവർഷ ആശംസകൾ നേരുകയും ചെയ്തു.


വലിയ പ്രതീക്ഷകളോടെയാണ് ലോകം പുതുവർഷത്തെ വരവേൽക്കുന്നത്. എന്നാൽ ആഘോഷങ്ങൾ കരുതലോടെ വേണം. കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരെ കേരളം മികച്ച രീതിയിൽ തന്നെ പോരാടിയിട്ടുണ്ട് മരണ നിരക്ക് ഏറ്റവും കുറക്കാൻ കഴിഞ്ഞത് എല്ലാവരും ചേർന്ന് നടത്തിയ പോരാട്ടം കൊണ്ടാണ്. അതിനാൽ മുൻകരുതലുകൾ മറന്നു പോകരുതെന്നും മന്ത്രി വ്യക്തമാക്കി.