25 April 2024 Thursday

എസ്.എസ്.എല്‍.സി, പ്ലസ്ടു പൊതുപരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

ckmnews

എസ്.എസ്.എല്‍.സി, പ്ലസ്ടു പൊതുപരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍  പുറത്തിറക്കി


എസ്.എസ്.എല്‍.സി, പ്ലസ്ടു പൊതുപരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 16 വരെ ക്ലാസ് റൂം പഠനം നടത്തും.പരീക്ഷയ്ക്ക് ഏതൊക്കെ പാഠഭാഗങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് വിദ്യാര്‍ത്ഥികളെ മുന്‍കൂട്ടി അറിയിക്കും. വിദ്യാര്‍ത്ഥികളുടെ താത്പര്യത്തിന് അനുസരിച്ച്  ചോദ്യങ്ങൾ തിരഞ്ഞെടുത്ത് എഴുതാനുള്ള  അധിക ചോദ്യങ്ങളും പരീക്ഷയിൽ ഉള്‍പ്പെടുത്തും.കൂൾ ഓഫ് ടൈമും വർധിപ്പിച്ചിട്ടുണ്ട്.