19 April 2024 Friday

മൂച്ചിക്കടവിലെ രാഷ്ട്രീയ സംഘര്‍ഷം 60 പേര്‍ക്കെതിരെ കേസെടുത്തു

ckmnews

മൂച്ചിക്കടവിലെ രാഷ്ട്രീയ സംഘര്‍ഷം 60 പേര്‍ക്കെതിരെ കേസെടുത്തു


ചങ്ങരംകുളം:മൂച്ചിക്കടവില്‍ ഉണ്ടായ രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 60 പേര്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.ബുധനാഴ്ച രാത്രിയാണ് പ്രദേശത്ത് വ്യാപകമായ സംഘര്‍ഷം ഉണ്ടാവുകയും ക്ളബ്ബുകള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തത്.സംഘര്‍ഷത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടങ്ങള്‍ ആണ് ഉണ്ടായത്.കോണ്‍ഗ്രസ്സ് സിപിഎം പ്രവര്‍ത്തകരായ കണ്ടാലറിയാവുന്ന 60 ഓളം പേര്‍ക്കെതിരെയാണ് ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കല്‍ കേസെടുത്തത്.പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്