28 March 2024 Thursday

കോവിഡ് ഭീതിക്കിടയില്‍ ധൃതിപിടിച്ച് മദ്യശാലകള്‍ തുറന്ന സംഭവത്തില്‍ പൗരസമിതി പ്രതിഷേധ ധര്‍ണ്ണ നടത്തി

ckmnews

കോവിഡ് ഭീതിക്കിടയില്‍ ധൃതിപിടിച്ച് മദ്യശാലകള്‍ തുറന്ന സംഭവത്തില്‍ പൗരസമിതി പ്രതിഷേധ ധര്‍ണ്ണ നടത്തി


ചങ്ങരംകുളം:കോവിഡ്‌ ഭീതിക്കിടയിൽ ധൃതിപിടിച്ച്‌ ബാറുകളും കള്ളുഷാപ്പുകളും തുറന്ന് മദ്യം വിളമ്പാനുള്ള കേരള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച്‌ ചങ്ങരംകുളം പൗരസമിതി ചങ്ങരംകുളത്ത് പ്രതിഷേധധർണ്ണ നടത്തി.ചെയ്‌ർമാൻ പി പി എം അഷ്‌ റഫ്‌ ഉദ്ഘാടനം ചെയ്തു. കുഞ്ഞിമുഹമ്മദ്‌ പന്താവൂർ അദ്ധ്യക്ഷത വഹിച്ചു. വാരിയത്ത്‌ മുഹമ്മദലി, അബ്ദുട്ടി വളയംകുളം, കെ അനസ്‌, കെ സി അലി, എ എം അബ്ബാസ്‌, മുജീബ്‌ കോക്കൂർ, ഉബൈദ്‌ ആമയം  പ്രസംഗിച്ചു.