23 April 2024 Tuesday

തൃശൂര്‍ ജില്ലയില്‍ 591 പേര്‍ക്ക് കൂടി കോവിഡ്, 292 പേര്‍ രോഗമുക്തരായി

ckmnews

തൃശൂര്‍ ജില്ലയില്‍ 591 പേര്‍ക്ക് കൂടി കോവിഡ്, 292 പേര്‍ രോഗമുക്തരായി


 ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6315 ആണ്. തൃശൂര്‍ സ്വദേശികളായ 126 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 71,502 ആണ്. 64,681 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്.  ജില്ലയില്‍ വ്യാഴാഴ്ച്ച സമ്പര്‍ക്കം വഴി 577 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 04 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 06 പേര്‍ക്കും രോഗ ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 47 പുരുഷന്‍മാരും 45 സ്ത്രീകളും

പത്ത് വയസ്സിനു താഴെ 28 ആണ്‍കുട്ടികളും 16 പെണ്‍കുട്ടികളുമുണ്ട്.