29 March 2024 Friday

കുന്നംകുളം ചൂണ്ടല്‍ സംസ്ഥാന പാതയില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞ് വന്‍ദുരന്തം ഒഴിവായി

ckmnews


കുന്നംകുളം:ചൂണ്ടൽ പാടത്ത്  ഇന്ധനവുമായി വന്ന ടാങ്കർ ലോറി മറിഞ്ഞ് ഒഴിവായത് വൻ ദുരന്തം സംസ്ഥാന പാതയില്‍ കുന്നംകുളം തൃശ്ശൂര്‍ റോഡിൽ ചൂണ്ടൽ പാടത്താണ് ഡീസലും പെട്രോളും കയറ്റി വന്ന ടാങ്കർ ലോറി മറിഞ്ഞത്.അപകടത്തില്‍ പെട്ട ടാങ്കറില്‍ നിന്ന് പെട്രോളും ഡീസലും  റോഡിൽ ഒഴുകിയത് പ്രദേശവാസികളെ ഭീതിയിലാക്കി.ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കൊച്ചി ഇരുമ്പനയിൽ നിന്നും  മലപ്പുറം അരീക്കോ ടേക്ക് ഇന്ധനവുമായി പോക്കുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. 15000 ലിറ്റർ ഡീസലും 5000 ലിറ്റർ  പെട്രോളുമാണ്  ടാങ്കറിൽ ഉണ്ടായിരുന്നത്.നായ മുന്നില്‍ ചാടിയതോടെ ടാങ്കര്‍ പെട്ടെന്ന് വെട്ടിച്ചതാണ്  അപകടത്തിന് കാരണ മെന്ന്  ഡ്രൈവർ പറഞ്ഞു. സംഭവത്തിൽ ടാങ്കറിലുണ്ടായിരുന്ന മലപ്പുറം അരീക്കോട് സ്വദേശി കുന്നത്ത് ചാലിൽ അനസ് ( 32) മലപ്പുറം നെല്ലിപ്പാക്കുന്നത്ത്

വിളയിൽ വീട്ടിൽ  അഷ്റഫ് (34) എന്നിവർക്ക് പരിക്കേറ്റു.  റോഡിന്റെ നടുവിലായി വീണ ടാങ്കറിൽ നിന്ന് ഇന്ധനം റോഡിൽ ഒഴിഞ്ഞതോടെ കുന്നംകുളത്തു നിന്നും ഗുരുവായൂരിൽ നിന്നമുള്ള  അഗ്നിശമനസേന അംഗങ്ങൾ എത്തി റോഡിൽ പരന്ന ഇന്ധനം നിർവീര്യമാക്കി.കുന്നംകുളം സിഐ കെ ജി സുരേഷ് എസ് ഐ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. മന്ത്രി എ സി മൊയ്തീൻ, തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യ, കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ടി എസ് സിനോജ് എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 4 യൂണിറ്റ് അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.