24 April 2024 Wednesday

മൂച്ചിക്കടവില്‍ മൂച്ചിക്കടവില്‍ രാഷ്ട്രീയ സംഘര്‍ഷം:ക്ളബ്ബുകള്‍ അടിച്ചു തകര്‍ത്തു

ckmnews

മൂച്ചിക്കടവില്‍ മൂച്ചിക്കടവില്‍ രാഷ്ട്രീയ സംഘര്‍ഷം:ക്ളബ്ബുകള്‍ അടിച്ചു തകര്‍ത്തു


ചങ്ങരംകുളം:മൂച്ചിക്കടവില്‍ കഴിഞ്ഞ ദിവസം ഉണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തില്‍ വ്യാപകമായ നാശനഷ്ടം.കോണ്‍ഗ്രസ്സിന്റെയും സിപിഎം ന്റെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ളബ്ബുകള്‍ അടിച്ചു തകര്‍ത്തു.ബുധനാഴ്ച രാത്രിയോടെ മൂക്കുതല മൂച്ചിക്കടവില്‍ ആണ് സംഭവം.യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ആഹ്ളാദപ്രകടനത്തിനിടെ ഒരു സംഘം സിപിഎം ചുമരെഴുത്തുകളില്‍ കരി ഓയില്‍ ഒഴിക്കുകയും കൊടിതോരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.തുടര്‍ന്ന് സംഘടിച്ചെത്തിയ സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രിയദര്‍ശിനി ക്ളബ്ബ് അടിച്ച് തകര്‍ക്കുകയും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു.തുടര്‍ന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സമീപത്ത് സിപിഎം ന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജ്വാല ക്ളബ്ബും തകര്‍ത്തു.വ്യാപക നഷ്ടമാണ് ഇവിടെയും ഉണ്ടായത്.പ്രിയദര്‍ശിനി ക്ളബ്ബില്‍ സ്ഥാപിച്ച ഒരു ലക്ഷം രൂപയോളം വിലവരുന്ന ടിവി അക്രമികള്‍ തകര്‍ത്തിട്ടുണ്ട്.ഇരുവിഭാഗങ്ങളുടെയും പരാതി പ്രകാരം ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്യേഷണം ആരംഭിച്ചു