23 April 2024 Tuesday

ഷാനവാസ് വിടപറഞ്ഞത് പറഞ്ഞ് തീരാത്ത കഥകളും കണ്ട് തീര്‍ക്കാത്ത സ്വപ്നങ്ങളും ബാക്കിവച്ച് കണ്ണീരോടെ നരണിപ്പുഴ ഗ്രാമം

ckmnews

ഷാനവാസ് വിടപറഞ്ഞത് പറഞ്ഞ് തീരാത്ത കഥകളും കണ്ട് തീര്‍ക്കാത്ത സ്വപ്നങ്ങളും ബാക്കിവച്ച് 


കണ്ണീരോടെ നരണിപ്പുഴ ഗ്രാമം


യുവ സംവിധായകൻ ഷാനവാസ് നരണിപ്പുഴ യുടെ വിയോഗം ഞെട്ടലോടെയാണ് നാട് അറിഞ്ഞത്.പറഞ്ഞ് തീരാത്ത കഥകളും കണ്ട് തീരാത്ത സ്വപ്നങ്ങളും ബാക്കിയാക്കിയാണ് ഈ യുവകലാകാരന്റെ വിയോഗം.മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തിനടുത്ത് നരണിപ്പുഴ സ്വദേശിയായ ഷാനവാസ് എന്ന കലാകാരനെ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ തിരിച്ചറിയുന്നത്.ഗാന്ധി രാജൻ എന്ന പുതിയ  സിനിമയുടെ തിരക്കഥ രചനക്കിടയിൽ ഞായറാഴ്ചയാണ് അട്ടപ്പാടിയില്‍ വച്ച് ഷാനവാസിന് ഹൃദയാഘാതം സംഭവിക്കുന്നത്.സുഹൃത്തുക്കള്‍ ചേര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് രക്തപ്രവാഹം കൂടി വന്നതോടെ ഷാനവാസിന്റെ നില ഗുരുതരമായി.വൃക്കക്കും തലച്ചോറിനും തകരാറ് സംവഭവിക്കുകയും വെന്റിലേഷന്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയും ചെയ്തു.ഇവിടെ നിന്നും ബുധനാഴ്ച വൈകുന്നേരം അഞ്ചര മണിയോടെ ഗ്രീൻ ചാനൽ വഴി എറണാംകുളം ലേക്ക് ഷോർ ആശുപത്രിയിലേക്കുള്ള യാത്രയിലാണ് അന്ത്യം.ഓസ്കാര്‍ അടക്കമുള്ള പറഞ്ഞു തീരാത്ത വലിയ  സ്വപ്നങ്ങളും കഥകളും ബാക്കിവെച്ചാണ് മലയാളിയെ കണ്ണീരിലാഴ്ത്തി ഷാനവാസിന്റെ അന്ത്യം.ആദ്യമായി മലയാളത്തില്‍ ഓൺലൈൻ ചാനൽ വഴി റിലീസായ സൂഫിയും സുജാതയും എന്ന സിനിമ ഏറെ ജനശ്രദ്ധ നേടിയിരുന്നു.


ആദ്യ സിനിമ യായ കരി ഏറെ ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.പത്തോളം ഷോർട്ട് ഫിലിംകളും സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ - ഷബ്ന, മകൻ - ആദം - ,പിതാവ് - നാലകത്ത്ബാപ്പുട്ടി, മാതാവ് - നബീസ, സഹോദരങ്ങൾ - ഷരീഫ് ,റഫീഖ്, ഷഹല -

ഖബറടക്കം വ്യാഴാഴ്ച ഉച്ചയോടെ നരണിപ്പുഴ-റഹ്മാനിയ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും