20 April 2024 Saturday

കാസര്‍കോട്ട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ചു; പിന്നില്‍ മുസ്ലിംലീഗ് എന്ന് ഡി.വൈ.എഫ്.ഐ

ckmnews

കാസര്‍കോട്ട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ചു; പിന്നില്‍ മുസ്ലിംലീഗ് എന്ന് ഡി.വൈ.എഫ്.ഐ



കാസര്‍കോട്: കാഞ്ഞങ്ങാട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. കലൂരാവി സ്വദേശി അഔഫ് അബ്ദുള്‍ റഹ്മാ(29)നാണ് കൊല്ലപ്പെട്ടത്. അഔഫിന്റെ മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കലൂരാവി മേഖലയില്‍ സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൊലപാതകമെന്നാണ് സൂചന.


കൊലപാതകത്തിനു പിന്നില്‍ മുസ്‌ലിം ലീഗ് ആണെന്ന് ഡി.വൈ.എഫ്.ഐ. ആരോപിച്ചു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുവെന്നാണ് വിവരം.