25 April 2024 Thursday

നായക്കുട്ടികളെ ദത്തെടുക്കൂ നന്മയുടെ ഭാഗമാവൂ എന്ന സന്ദേശവുമായി ശ്രീജേഷ് പന്താവൂര്‍

ckmnews

നായക്കുട്ടികളെ ദത്തെടുക്കൂ നന്മയുടെ ഭാഗമാവൂ എന്ന സന്ദേശവുമായി ശ്രീജേഷ് പന്താവൂര്‍


ചങ്ങരംകുളം:നാടന്‍ നായക്കുട്ടികളെ ദത്തെടുക്കൂ നാടിന്റെ നന്മയുടെ ഭാഗമാവൂ എന്ന സന്ദേശവുമായി പ്രകൃതി സ്നേഹിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ  ശ്രീജേഷ് പന്താവൂര്‍.തെരുവ് നായയുടെ ശല്ല്യം രൂക്ഷമാകുകയും കുറ്റിപ്പുറത്ത് കഴിഞ്ഞ ദിവസം തെരുവ് നായയുടെ കടിയേറ്റ ആള്‍ മരണപ്പെടുകയും ചെയ്ത പശ്ചാതലത്തില്‍ ആണ്  നിരവധി തെരുവുനായകള്‍ക്ക് രക്ഷകനായ ശ്രീജേഷ് പന്താവൂര്‍ പ്രതികരണവുമായി എത്തിയത്.ഒരു കാരണവും ഇല്ലാതെ തെരുവ് നായ്ക്കള്‍ ആരെയും ഉപദ്രവിക്കാറില്ലെന്നും വെള്ളവും ഭക്ഷണവും നല്‍കാതെ വളര്‍ത്തുനായകളെ പോലും തെരുവില്‍ ഉപേക്ഷിക്കുന്ന ക്രൂരമായ നടപടികള്‍ അവസാനിപ്പിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ ഉണ്ടാവണമെന്നും ശ്രീജേഷ് ആവശ്യപ്പെടുന്നു